മാനുഷിക പ്രവർത്തങ്ങൾക്കായ് എഐ ഉപയോഗിക്കാൻ യുഎഇ; പദ്ധതി ഇങ്ങനെ
മാനുഷിക പ്രവർത്തനങ്ങൾക്കായി എ ഐ ഉപയോഗിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യുഎഇ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി സഹ മന്ത്രി ഒമ്രാൻ ഷറഫ്. ന്യൂയോർക്കിൽ നടന്ന യുഎൻ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഐ സാങ്കേതികവിദ്യകളിൽ നിന്ന് ആഗോള സമൂഹത്തിന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ പ്രവർത്തിക്കുമെന്നും ഷറഫ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)