1981 ആവർത്തിക്കുമെന്ന് ഇറാൻ; ലബനാനില്‍ സൈന്യത്തെ വിന്യസിക്കുന്നു; മേഖലയിൽ യുദ്ധസമാന സാഹചര്യം
ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളക്ക്
സഹായവുമായി സൈന്യത്തെ അയയ്ക്കാൻ ഇറാൻ. ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. ഇറാൻ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സൻ അക്തരിയാണ് ഇക്കാര്യം അറിയിച്ചത്.ഇക്കാര്യത്തില്‍ തീരുമാനം കൈകക്കൊളളാന്‍ ഇന്ന് നെതന്യാഹു സുരക്ഷാ സമിതി യോഗം വിളിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഈലാത്ത് നഗരത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യ അറിയിച്ചു. സിറിയയില്‍ യുഎസ് സൈന്യം തങ്ങുന്ന കൊണോകോ ബേസില്‍ രാത്രി വന്‍സ്‌ഫോടനം ഉണ്ടായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)