Posted By sneha Posted On

യുഎഇ; റോഡുകളിൽ ശബ്‌ദവും നാശൻഷ്ടങ്ങളും സൃഷ്‌ടിച്ചതിന് 11 വാഹനങ്ങൾ പിടിച്ചെടുത്തു, 50,000 ദിർഹം പിഴ

അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക എന്നിങ്ങനെയുള്ള റോഡ് നിയമങ്ങൾ ലംഘിച്ച 11 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. സ്വന്തം ജീവനോ മറ്റുള്ളവരുടെയോ ജീവന് അപായപ്പെടുത്തുക റോഡ് തടസ്സപ്പെടുത്തക, ക്രമക്കേടുകൾ എന്നിവയാണ് മറ്റ് നിയമലംഘനങ്ങൾ. വാഹനം വിട്ടുനൽകുന്നതിനായി 2023 ലെ ഡിക്രി നമ്പർ 30 പ്രകാരം, കണ്ടുകെട്ടിയ വാഹനങ്ങൾക്ക് 50,000 ദിർഹം പിഴയും ചുമത്തി. നിയമം ലംഘിക്കുന്നവരെ അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് നിയമം, അത്തരം പ്രവൃത്തികളോട് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. ഈ പെരുമാറ്റങ്ങളോട് പൊലീസ് നിർണ്ണായകമായി പ്രതികരിച്ചതായും അദ്ദേഹം ഊന്നിപ്പറഞ്ഞു .ദുബായ് പോലീസ് ആപ്പിലെ “പൊലീസ് ഐ” എന്ന ഫീച്ചർ വഴിയോ 901 എന്ന നമ്പറിൽ “വി ആർ ഓൾ പൊലീസ്” എന്ന നമ്പറിൽ വിളിച്ചോ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം കമ്മ്യൂണിറ്റി അംഗങ്ങളോട് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *