Posted By sneha Posted On

ഇനി യുഎഇയിലെ ഈ എമിറേറ്റ്സിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ട; യാ​ത്ര​ക്കാ​ർ​ക്ക്​ ബ​സു​ക​ളു​ടെ ത​ത്സ​മ​യ വി​വ​രം കൈ​മാ​റാ​ൻ പ​ദ്ധ​തി

ദു​ബൈ എ​മി​റേ​റ്റി​ൽ ബ​സു​ക​ളെ കു​റി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ത​ത്സ​മ​യ വി​വ​രം ന​ൽ​കാ​ൻ പു​തി​യ പ​ദ്ധ​തി. ഇ​തു​വ​ഴി ഓ​രോ സ്​​റ്റോ​പ്പി​ലും ബ​സ് എ​ത്തു​ന്ന സ​മ​യം യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഭ്യ​മാ​കും. ആ​ർ.​ടി.​എ​യു​ടെ സു​ഹെ​യി​ൽ ആ​പ്, മ​റ്റ് തേ​ർ​ഡ് പാ​ർ​ട്ടി ട്രാ​വ​ൽ പ്ലാ​നി​ങ് ആ​പ്പു​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വി​വ​രം ന​ൽ​കും. ഏ​റെ​നേ​രം ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തും ബ​സ് കി​ട്ടാ​തെ പോ​കു​ന്ന​തും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.ഇ​തി​നാ​യി ദു​ബൈ ആ​ർ.​ടി.​എ അ​മേ​രി​ക്ക​യി​ലെ സ്വി​ഫ്റ്റ്​​ലി എ​ന്ന ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.വി​വി​ധ മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി ദു​ബൈ​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന പൊ​തു ബ​സു​ക​ളു​ടെ വി​വ​രം ത​ത്സ​മ​യം യാ​ത്ര​ക്കാ​രി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ബ​സ് എ​ത്തു​ന്ന സ​മ​യം, നി​ല​വി​ൽ ബ​സ് എ​ത്തി​ച്ചേ​ർ​ന്ന ലൊ​ക്കേ​ഷ​ൻ എ​ന്നി​വ ത​ത്സ​മ​യം യാ​ത്ര​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *