എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ക്യാബിനിൽ പുക; വീണ്ടും വിമാനം വൈകി
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം -മസ്കത്ത് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് പുറപ്പെടേണ്ട ഐഎക്സ് 554 വിമാനമാണ് വൈകിയത്.
നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വൈകുന്നേരം ആറ് മണിക്ക് ശേഷം വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ അറിയിപ്പ്. ഈ വിമാനം വൈകുന്നതാണ് മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനവും പുറപ്പെടാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇന്ന് രാവിലെ 10.30ന് വിമാനം പുറപ്പെടാനിരിക്കെയാണ് വിമാനത്തിന്‍റെ ക്യാബിനില്‍ പുക ഉയർന്നത് അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)