വിവാഹത്തിന് മുൻപ് ജനിതക പരിശോധന; യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ, വിശദമായി അറിയാം
വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ യുഎഇ പൗരന്മാർക്കും വിവാഹപൂർവ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി ജനിതക പരിശോധന നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സംരക്ഷിക്കുക, വിവാഹം കഴിക്കാൻ പോകുന്നവരെ ആരോഗ്യകരമായ ഭാവിക്കായി കൂടുതൽ അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.വിവാഹത്തിനു മുമ്പുള്ള ജനിതക സ്‌ക്രീനിങ്ങിൻ്റെ ഭാഗമായി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾ ജനിതക പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. ഈ പരിശോധനകൾ വഴി രണ്ടുപേർക്കുമിടയിലുള്ള കുട്ടികളിലേക്ക് പകരാനിടയുള്ളതും രോഗങ്ങൾക്ക് കാരണമാവുന്നതുമായ ജനിതകമാറ്റങ്ങൾ നേരത്തേ കണ്ടെത്താനാവും. ജനിതക പരിശോധനയിൽ 840ലധികം ജനിതക വൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള 570 ജീനുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ജനിതക അപകടസാധ്യതകൾ ഇതുവഴി കണ്ടെത്താനും പാരമ്പര്യം വഴിയുണ്ടാകാവുന്ന പ്രശ്‌നങ്ങൾ നേരത്തേ തിരിച്ചറിയാനുമാവും. ഒരു കുടുംബം ആരംഭിക്കാൻ ആസൂത്രണം ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഉപകരണങ്ങളിലൊന്നാണ് ജനിതക പരിശോധനയെന്ന് അധികൃതർ അറിയിച്ചു. ജനിതക പരിശോധനാ ഫലങ്ങൾ ലഭിക്കാൻ ചുരുങ്ങിയത് 14 ദിവസം മുമ്പ് ടെസ്റ്റിന് വിധേയരാവണമന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)