Posted By sneha Posted On

അവസരങ്ങളുടെ പറുദീസ; യുഎഇയിൽ വരാനിരിക്കുന്നത് 20,000 ഒഴിവുകൾ, ആളുകളെ വേണ്ടത് ഈ മേഖലയിലേക്ക്

സാധ്യതകളുടെ ലോകമാണ് യുഎഇ. നിരവധി അവസരങ്ങളാണ് ഓരോ മേഖലയിലും വഴിതുറക്കുന്നത്. ഇപ്പോഴിതാ ഭക്ഷ്യമേഖലയിൽ കൂടുതൽ അവസരങ്ങൾക്ക് സാധ്യത ഒരുങ്ങുകയാണ്. രാജ്യത്ത് 20,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപനം. 2030 ഓടെ ഈ ലക്ഷ്യം സാധ്യമാക്കുമെന്നാണ് ധനമന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി വ്യക്തമാക്കിയത്. 2050 ഓടെ രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി കുത്തനെ കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. 90 ശതമാനത്തിൽ നിന്നും 50 ശതമാനമായി കുറക്കാനാണ് ലക്ഷ്യം. ഇതുവഴി യുഎഇ ജിപിയിൽ ഭക്ഷ്യ മേഖലയിൽ നിന്നുള്ള സംഭാവന 10 ബില്യൺ ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.ഭക്ഷ്യ സുരക്ഷയ്ക്ക് വളരെ അധികം മുൻഗണന നൽകുന്ന രാജ്യമാണ് യുഎഇ. ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തിൽ വളരെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യ ഇറക്കുമതി ഗണ്യമായി കുറക്കുകയാണ് ലക്ഷ്യം’, അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് സുസ്ഥിരമായ ഭക്ഷണ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ തങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. ഇതിനായി വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ചിച്ചേർത്തു.2023 ൽ 23 ബല്ല്യൺ ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യം നടത്തിയത്. അതേസമയം കയറ്റുമതി 6.6 ബില്യൺ ഡോളറിലെത്തി. ഈ വർഷം പകുതി പിന്നിട്ടപ്പോൾ തന്നെ ഭക്ഷ്യമേഖലയിലെ വ്യാപാരത്തിൽ 20 ശതമാനത്തെ വർധനവ് ഉണ്ടായി. കയറ്റുമതിയിൽ 23 ശതമാനം വർധനവ് ഉണ്ടായപ്പോൾ ഇറക്കുമതിയിൽ 19 ശതമാനം വർധനവ് രേഖപ്പെടുത്തി. 2029 ഓടെ ഭക്ഷ്യമേഖലയിൽ വളരെ വലിയ ഉയർച്ചയാണ് രാജ്യം സ്വപ്നം കാണുന്നത്. ജിസിസിയുടെ ഭക്ഷ്യ-പാനീയ മേഖലയിൽ 128 ബില്ല്യൺ ഡോററിന്റെ വളർച്ചയാണ് 2029 ഓടെ പ്രതീക്ഷിക്കുന്നതെന്ന് അൽ മാരി വ്യക്തമാക്കി. ‘ഭക്ഷ്യ-കാർഷിക മേഖലയിലെ മാറ്റങ്ങൾക്ക് തന്ത്രങ്ങൾ ആവിഷ്കരിച്ചതിനൊപ്പം തന്നെ ജിഡിപിയിൽ ഭക്ഷ്യ മേഖലയിൽ നിന്നുള്ള സംഭാവന 10 ബില്ല്യൺ ഡോളറായി ഉയർത്താനാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി 20,000ത്തോളം ജോലി അവസരങ്ങളും സൃഷ്ടിക്കും’, അദ്ദേഹം പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *