Posted By sneha Posted On

യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും വീഴ്ച, പൊട്ടിയ നിലയിൽ യാത്ര സാമ​ഗ്രികൾ; എയർ ഇന്ത്യയ്ക്കെതിരെ ഹോക്കി താരം

എയർ ഇന്ത്യയിൽ നിന്ന് പൊട്ടിയ അവസ്ഥയിൽ ലഗേജ് ലഭിച്ചതിൽ നിരാശ അറിയിച്ച് വനിതാ ഹോക്കി താരം. നിരന്തരം വാർത്തകളിൽ ഇടം നേടുന്ന വിമാനമാണ് എയർഇന്ത്യ. മുമ്പും യാത്രക്കാർക്ക് ഉണ്ടായ മോശം അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ തനിക്കുണ്ടായ മോസം അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഹോക്കി താരവും പത്മശ്രീ ജേതാവുമായ റാണി രാംപാൽ. കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെയാണ് പൊട്ടിയ നിലയിൽ എയർ ഇന്ത്യ തിരിച്ചു നൽ‌കിയ തൻറെ ലഗേജിൻറെ ചിത്രവുമായാണ് റാണി രാംപാൽ രംഗത്തെത്തിയത്.

നന്ദി, ഇത് വലിയൊരു സർപ്രൈസാണ്. ഇങ്ങനെയാണോ നിങ്ങളുടെ തൊഴിലാളികൾ‌ ഞങ്ങളുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നത്’ എന്നു കുറിച്ചാണ് റാണി പൊട്ടിയ തൻറെ ട്രോളി ബാഗിൻറെ ചിത്രം പങ്കുവച്ചിരിക്കുന്നത്. റാണിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി. ‘താങ്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ദയവായി നിങ്ങളുടെ ടിക്കറ്റ് വിവരങ്ങൾ, ബാഗ് ടാഗ് നമ്പർ, ഡാമേജ് കംപ്ലൈൻറ് നമ്പർ, ഡിബിആർ കോപി, എന്നിവ ഞങ്ങളുമായി പങ്കിടുക. വേണ്ടത് ചെയ്യാം’ എയർ ഇന്ത്യ മറുപടിയായി കുറിച്ചു. സോഷ്യൽ മീഡിയയിൽ എയർഇന്ത്യയ്ക്കെതിരെ വൻവിമർശനമാണ് ഉയരുന്നത്. കമ്പനി പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും വളരെ വൈകിപ്പോയെന്നും അപര്യാപ്തമെന്നുമാണ് നെറ്റിസൺസിൻറെ പ്രതികരണം. എയർ ഇന്ത്യ തങ്ങളുടെ ഉപഭോക്തൃ സേവനം വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യണമെന്നാണ് സോഷ്യൽമീഡിയ ഒന്നായി ആവശ്യപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z






Comments (0)

Leave a Reply

Your email address will not be published. Required fields are marked *