Posted By sneha Posted On

യുഎഇയിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത പിഴ

യുഎഇയിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അധികൃതർ. ദുബായ് പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. എഞ്ചിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാലാണ് പലരും വാഹനം നടുറോഡിൽ നിർത്തിയിടുന്നത്. അതുകൊണ്ട് തന്നെ യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കണം. ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് കേടായാൽ ഉടൻ പൊലീസിനെ അറിയിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്നും പറഞ്ഞു. നിസ്സാര അപകടങ്ങളിൽ പെടുന്നവർ മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റിയിടണമെന്നും വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *