യുഎഇ പാസ് നിർബന്ധമാക്കുന്നു; ഒക്‌ടോബർ 18 മുതൽ പ്രാബല്യത്തിൽ വരും
യുഎഇയിൽ മാനവ ശേഷി -സ്വദേശി വൽക്കരണ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിന് യുഎഇ പാസ് നിർബന്ധമാക്കുന്നു. ഒക്‌ടോബർ 18 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതുവരെ മന്ത്രാലയത്തിന്‍റെ പ്ലാറ്റ് ഫോമുകളിൽ ഉണ്ടായിരുന്ന യൂസർ നെയിമുകളും പാസ് വേർഡുകളും റദ്ദാകും.18 മുതൽ യുഎഇ പാസ് ഉപയോഗിച്ച് ഇവ പുതുതായി സൃഷ്ടിക്കേണ്ടി വരും.
സർക്കാർ സേവനങ്ങൾക്കുള്ള യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും ഔദ്യോഗിക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായി യുഎഇ പാസ് മാറുകയാണ്. വർക്ക് പെർമിറ്റ് നൽകുന്നതിനും, റദ്ദാക്കുന്നതിനും തൊഴിൽ ദാതാക്കൾ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കുന്നുണ്ട്. ഗാർഹിക ജോലിക്കാരുടെ നിയമനം, ഒളിച്ചോടൽ റിപ്പോർട്ടിങ്ങ് എന്നിവയും ഈ ചാനലുകൾ വഴി ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)