യുഎഇയിൽ റെയിൽവേ വികസനത്തിനായി ഇന്ത്യന്‍ പൊതുമേഖലാ കമ്പനി രംഗത്ത്
യുഎഇയിൽ റെയിൽവേ വികസനത്തിനായി ഇന്ത്യന്‍ പൊതുമേഖലാ കമ്പനി രംഗത്ത്
യുഎഇയിൽ റെയിൽവേ വികസനത്തിനായി ഇത്തിഹാദ് റെയിലുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ പൊതുമേഖലാ കമ്പനിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആന്‍റ് ഇക്കണോമിക് സര്‍വ്വീസ് അഥവാ റൈറ്റ്സ്. യുഎഇയിലെ റെയിൽവേയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി പ്രമുഖ ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്ര സ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റൈറ്റ്സ് യുഎഇയിലെ ദേശീയ റെയിൽ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായ ഇത്തിഹാദ് റെയിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എക്സ്ചേഞ്ചുകളിൽ നടത്തിയ ഫയലിംഗിലൂടെയാണ് ധാരണാ പത്രം ഒപ്പിട്ട വിവരം കമ്പനി പുറത്തുവിട്ടത്. യുഎഇയിലെ റെയിൽവേ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതും ഓപ്പറേറ്റ് ചെയ്യുന്നതും ഇത്തിഹാദ് റെയിലിന് കീഴിലാണ്. ആഗോള റെയിൽവേ ഇന്‍ഫ്ര രംഗത്തേക്കുള്ള പുതിയ കാൽവെപ്പാണ് പുതിയ സഹകരണത്തോടെ റൈറ്റ്സ് ലക്ഷ്യമിടുന്നത്. ആഗോള രംഗത്തേക്ക് റെയിൽവേ സേവനങ്ങള്‍ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതിയായ റൈറ്റ്സ് വിദേശിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റൈറ്റ്സ് സിഎംഡി രാഹുൽ മിത്തൽ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)