Posted By sneha Posted On

പ്രവാസികൾ ശ്രദ്ധിക്കൂ, ഏത് സമയവും സംഭവിക്കാം; സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി യുഎഇ

പ്രവാസികൾ അടക്കമുള്ള പൗരന്മാർക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. യുഎഇ നിവാസികളിൽ നല്ലൊരു ശതമാനം പേരും സാംസംഗ് ഉപഭോക്താക്കളാണ്. ഇവർക്കായാണ് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ രണ്ട് ഗുരുതരമായ പ്രശ്നങ്ങളും ഉയർന്ന അപകട സാദ്ധ്യതയുള്ള 28 മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സാംസംഗ് പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ സൈബർ കൗൺസിലിന്റെ നിർദേശം പുറത്തുവന്നത്. തങ്ങളുടെ സാംസംഗ് ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണ് കൗൺസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരിലേയ്ക്ക് എത്തിക്കണമെന്നും നിർദേശമുണ്ട്.

ഇതിന് മുൻപ് കഴിഞ്ഞ ശനിയാഴ്‌ചയും യുഎഇ നിവാസികൾക്കായി നിരവധി തവണ സുരക്ഷാ അലർട്ടുകൾ നൽകിയിരുന്നു. ഫോൺ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളും ഇന്റർനെറ്റ് ബ്രൗസറുകളും അപ്‌ഡേറ്റ് ചെയ്യാനാണ് നിർദേശം. ആപ്പിൾ ഉപകരണങ്ങളും ഗൂഗിൾ ക്രോമും ഉപയോഗിക്കുന്നവർക്ക് മാത്രമായിരുന്നു അന്ന് മുന്നറിയിപ്പ് നൽകിയത്.

ഗൂഗിൾ ക്രോം ബ്രൗസറിലെ ‘ഉയർന്ന അപകടസാദ്ധ്യതയുള്ള’ പ്രശ്‌നങ്ങൾ (ഹൈ റിസ്‌ക് വൾനറബിലിറ്റീസ്) സംബന്ധിച്ചാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ (സിഎസ്‌സി) താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ഇവ ഉപഭോക്താക്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ദോഷകരമായ കോഡ് സ്ഥാപിക്കാൻ മാൽവെയറുകളെ അനുവദിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് സാംസംഗ് ഉപഭോക്താക്കൾക്കായി നിർദേശം വന്നിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *