പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. മലപ്പുറം ബി.പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കൽ (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അബൂദബി മുറൂർ ഗതാഗത വകുപ്പിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു. അബൂദബി കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ജാഫർ. ഖബറടക്കം സ്വദേശമായ ആലത്തിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാതാവ്: നഫീസ മുത്തിയേരി. ഭാര്യ : റുബീന പാലേരി. മക്കൾ :മുഹമ്മദ് ഹാദിൻ, മുഹമ്മദ് ഷാദിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)