പ്രവാസികളേ, ഒഴിവുസമയങ്ങളിൽ ഇക്കാര്യം കൂടി ചെയ്യൂ; യുഎഇ ഗോൾഡൻ വിസ നേടിയെടുക്കാം
ജീവിതം മെച്ചപ്പെടുത്താൻ യുഎഇയിലെത്തിയ മൂന്ന് പ്രവാസികളെ തേടിയെത്തിയത് വമ്പൻ ജാക്ക്‌പോട്ട്. യുഎഇയിൽ വിവിധ പരിപാടികൾക്ക് വോളന്റിയറായി പ്രവർത്തിച്ച ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക് ഗോൾഡൻ വിസ നൽകിയിരിക്കുകയാണ് രാജ്യം. റമദാൻ കാലത്ത് ഇഫ്‌താർ ഭക്ഷണം വിതരണം ചെയ്‌തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായും ദുബായ് മെട്രോയിൽ യാത്രക്കാർക്ക് നിർദേശം നൽകിയും മറ്റും മണിക്കൂറുകളാണ് ഇവർ വോളന്റിയർമാരായി പ്രവർത്തിച്ചത്. ഒരു ഇന്ത്യക്കാരനും ഉഗാണ്ടക്കാരനും ഫിലിപ്പൈൻ സ്വദേശിക്കുമാണ് ഗോൾഡൻ വിസ ലഭിച്ചത്.ദുബായിലെ ഒരു സ്വകാര്യ ഓട്ടോ സ്‌പെയർ പാർട്‌സ് കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി പ്രവർത്തിക്കുന്ന ബീഹാർ സ്വദേശി അർഷദ് ജുനൈദ് (32), അബുദാബിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ടെക്‌നീഷ്യനായി പ്രവർത്തിക്കുന്ന ഉഗാണ്ടക്കാരൻ മുബാറക് സുബുഗ (27), ഫിലിപ്പിനോക്കാരൻ ജെ റോം അനോളിംഗ് ഡെല ക്രൂസ് എന്നിവർക്കാണ് പത്ത് വർഷം യുഎഇയിൽ താമസിക്കാനുള്ള അവസരം ഗോൾഡൻ വിസയിലൂടെ ലഭിച്ചത്.തൊഴിലിനൊപ്പം സാമൂഹിക സേവനവും ഇഷ്ടപ്പെടുന്നവർക്ക് യുഎഇയിൽ വിവിധ പരിപാടികളിൽ വോളന്റിയറായി പ്രവർത്തിക്കാം. ശമ്പളമില്ലാത്ത പ്രവൃത്തിയാണെങ്കിലും വോളന്റിയറിംഗിലൂടെ മികച്ച സേവനം കാഴ്‌ചവയ്ക്കുന്നവരെ യുഎഇ ഗോൾഡൻ വിസ നൽകി ആദരിക്കാറുണ്ട്.വോളന്റിയറായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെപ്പറയുന്ന പ്ളാറ്റ്‌ഫോമുകളിൽ അപേക്ഷിക്കാം:
Volunteers.ae
Emirates Red Crescent (https://www.emiratesrc.ae/)
National Volunteer Program for Emergencies, Crises and Disasters (https://www.cda.gov.ae/DubaiVolunteer/ )
Sharjah Volunteering Center ( https://sssd-volunteer.shj.ae/register)
Dubai Cares ( https://www.dubaicares.ae/.)
The Authority of Social Contribution (Ma’an) https://maan.gov.ae/en/
ഗോൾഡൻ വിസഎത്ര മണിക്കൂർ വോളന്റിയറിംഗ് ചെയ്തു എന്നതനുസരിച്ചാണ് ഗോൾഡൻ വിസയ്ക്കായി അപേക്ഷ നൽകാൻ സാധിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വഴിയാണ് അപേക്ഷ നൽകേണ്ടത്.ആർക്കൊക്കെ അപേക്ഷിക്കാം
അഞ്ചുവർഷത്തിൽ കുറയാതെ ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ.
അഞ്ചുവർഷത്തിൽ കുറയാതെ സാമൂഹിക സേവന രംഗത്തുള്ള സ്ഥാപനങ്ങളിലോ അസോസിയേഷനുകളിലോ പ്രവർത്തിക്കുന്നവർ.
സാമൂഹിക സേവനത്തിൽ പുരസ്‌കാരം ലഭിച്ചവർ
അഞ്ചുവർഷത്തിൽ കുറയാതെയോ 500 മണിക്കൂറിൽ അധികമോ വോളന്റിയറിംഗ് പ്രവൃത്തികൾ ചെയ്തവർ
2,000,000 മില്യൺ ദിർഹമോ അതിൽ കൂടുതലോ സാമൂഹിക സേവനത്തിനായി ദാനം നൽകിയവർ
എന്താണ് ഗോൾഡൻ വിസ?യു എ ഇയുടെ സാമ്പത്തിക, സാമൂഹിക വികസനരംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് ആദരപൂർവം സമ്മാനിക്കുന്നതാണ് ഗോൾഡൻ വിസ. അഞ്ചുവർഷം, 10 വർഷം എന്നിങ്ങനെ കാലാവധിയുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്നയാളുടെ കുടുംബാംഗങ്ങൾ, ബിസിനസ് പങ്കാളി എന്നിവർക്കും ഇതേ വിസ ലഭിക്കും. ഗോൾഡൻ വിസ ലഭിച്ചാൽ യു എ ഇ പൗരന്റെ സ്‌പോൺസർഷിപ്പില്ലാതെ തന്നെ ഇവർക്ക് 10 വർഷക്കാലംവരെ യു എഇയിൽ തങ്ങാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)