പ്രവാസികൾക്ക് സന്തോഷ വാർത്ത; ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ- വിസ
ജിസിസി രാജ്യങ്ങളിലെ റസിഡന്റ്‌സ് വിസക്കാര്‍ക്കും പൗരന്മാര്‍ക്കും യുഎഇ സന്ദര്‍ശിക്കാന്‍ ഇ-വിസ ലഭിക്കും. കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പൗരന്മാര്‍ക്കുമാണ് ഇ-വിസ ലഭിക്കുന്നത്. പൗരന്മാര്‍ക്ക് 60 ദിവസത്തെയും വിദേശികള്‍ക്ക് 30 ദിവസത്തേയും വിസയാണ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു തവണ തുല്യ കാലയളവിലേക്ക് ഇ-വിസ പുതുക്കാനും കഴിയും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള ജിസിസി വിസയും ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടും ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന. ഇതിനായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്‌സി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)