Posted By sneha Posted On

നിരവധി ആനുകൂല്യങ്ങളുമായി യുഎഇയിൽ നോല്‍ സ്റ്റുഡന്‍റ് കാര്‍ഡ് വരുന്നു; യാത്രാ നിരക്ക് പകുതിയായി കുറയും

യാത്രാ നിരക്കിളവ്, ബ്രാന്‍റ് ഉല്‍പ്പന്നങ്ങളില്‍ ഡിസ്‌കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ നോല്‍ കാര്‍ഡുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ദുബായില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ ടെക് ഷോയിലാണ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ നോള്‍ സ്റ്റുഡന്റ് പാക്കേജുമായി ആര്‍ടിഎ രംഗത്തെത്തിയിരിക്കുന്നത്.ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ് (ഐഎസ്‌ഐസി) അസോസിയേഷനുമായി സഹകരിച്ച് സ്‌കൂളുകള്‍ക്ക് അനുയോജ്യമായ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ നോല്‍ കാര്‍ഡ്. യുഎഇയിലുടനീളമുള്ള സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *