ഇനി സമയം കൃത്യമായി അളക്കാം, യുഎഇ ഔദ്യോഗിക ടൈം റഫറന്‍സ് ക്ലോക്ക് പുറത്തിറക്കി
യുഎഇ ഔദ്യോഗിക ടൈം റഫറന്‍സ് ക്ലോക്ക് ആരംഭിച്ചു. സീസിയം അറ്റോമിക് റഫറന്‍സ് ക്ലോക്ക് ഉപയോഗിക്കുന്ന ക്ലോക്കാണിത്. സമയം അളക്കുന്നതിന് വളരെ കൃത്യമായ മാനദണ്ഡം ഈ ക്ലോക്ക് നല്‍കുന്നു. സമയം അളക്കുന്നതിനുള്ള വിപുലമായ മാതൃകയാണ് യുഎഇ ഔദ്യോഗിക സമയം കണക്കാക്കുന്നത്. സമയം നിര്‍ണ്ണയിക്കുന്നതിന് വളരെ കൃത്യമായ മാനദണ്ഡമാക്കി മാറ്റുന്ന സീസിയം ക്ലോക്കിന്റെ ആവൃത്തി സീസിയം അറ്റമികിന്റെ മാറ്റമില്ലാത്ത ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആപ്ലിക്കേഷനിലൂടെ ടെലി കമ്യൂണിക്കേഷന്‍, നാവിഗേഷന്‍, ശാസ്ത്രീയ ഗവേഷണം എന്നിവയുള്‍പ്പെടെ വിവിധ ആപ്ലിക്കേഷനുകള്‍ക്ക് അത്യന്താപേക്ഷിതമായ സമയക്രമീകരണം സ്ഥിരവും കൃത്യവുമാണെന്ന് യുഎഇയ്ക്ക് ഉറപ്പാക്കാന്‍ കഴിയും. എമിറേറ്റ്‌സ് മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഎംഐ) ഇന്റര്‍നാഷണല്‍ അറ്റോമിക് ടൈമിലേക്ക് (ടിഎഐ) സംഭാവന ചെയ്യുന്നു. യുഎഇയിലെ ഏകോപിത യൂണിവേഴ്‌സല്‍ ടൈമിന്റെ (യുടിസി) കൃത്യത വര്‍ധിപ്പിക്കുന്നു. ‘യുഎഇ ഔദ്യോഗിക സമയത്തിന്റെ ആരംഭം രാജ്യത്തെ സമയ അളവുകളുടെ കൃത്യത കൂട്ടുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. യുഎഇയുടെ വിവിധ മേഖലകളിലെ നവീകരണത്തിനും പുരോഗതിക്കും ഇത് പിന്തുണ നല്‍കും’, ഇഎംഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ മ്‌ഹെയ്രി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)