നോല്‍ കാര്‍ഡ് കൈയിലില്ലെങ്കിലും പേടിക്കേണ്ട; യുഎഇയില്‍ യാത്ര ചെയ്യാന്‍ കൈവെള്ള കാണിച്ചാല്‍ മതി,എങ്ങനെ എന്ന് അറിയണ്ടേ
തിരക്കിനിടയില്‍ നോള്‍ കാര്‍ഡ് എടുക്കാന്‍ മറന്നാലും യാത്ര മുടങ്ങുമെന്ന പേടി വേണ്ട. നിങ്ങളുടെ കൈവെള്ള കാണിച്ച് ദുബായ് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം സമീപ ഭാവിയില്‍ വരുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്നുകൊണ്ടിരിക്കുന്ന ജൈടെക്സ് ഗ്ലോബല്‍ 2024ല്‍ അവതരിപ്പിച്ച ‘മൈ ഐഡി പാം’ പദ്ധതി പ്രകാരമാണിത്.മെട്രോയില്‍ മാത്രമല്ല, ദുബായിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ ഭാഗമായുള്ള ബസുകള്‍, ട്രാമുകള്‍, മറൈന്‍ സര്‍വീസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കായി പണമടയ്ക്കാന്‍ ഈ പുതിയ സംവിധാന പ്രകാരം യാത്രക്കാര്‍ക്ക് അവരുടെ കൈപ്പത്തി ഉപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ കഴിയും.നോല്‍ കാര്‍ഡ് പേയ്മെന്റുകള്‍ സ്വീകരിക്കുന്ന റീട്ടെയില്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയിലും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നും ആര്‍ടിഎയിലെ ഓട്ടോമേറ്റഡ് കളക്ഷന്‍ സിസ്റ്റം (എസിഎസ്) വകുപ്പ് ഡയറക്ടര്‍ സലാ അല്‍ ദീന്‍ അല്‍ മര്‍സൂഖി പറഞ്ഞു. പദ്ധതി അതിന്‍റെ വികസന ഘട്ടത്തിലാണെന്നും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഒരു വര്‍ഷം കഴിയുന്നതോടെ ഇത് പ്രാബല്യത്തില്‍ വരുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ മര്‍സൂഖി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)