ഇനി അബുദാബിയില്‍ നിന്ന് ദുബായില്‍ വെറും 57 മിനിറ്റില്‍ എത്താം; എത്തിഹാദ് പാസഞ്ചര്‍ ട്രെയിനിന്റെ യാത്രാസമയം അറിയാം
ഗതാഗതകുരുക്കില്ലാതെ അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഒരു യാത്ര ചിന്തിച്ചിട്ടുണ്ടോ?, അതും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍… സാധാരണ രണ്ട് മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വെറും 57 മിനിറ്റില്‍ ഇനി അബുദാബിയില്‍നിന്ന് ദുബായിലെത്താം, എത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിനില്‍. ഈ സ്വപ്‌നം അടുത്തുതന്നെ സാക്ഷാത്കരിക്കും. യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍നിന്ന് മറ്റ് രണ്ട് എമിറേറ്റുകളിലേക്കും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന്റെ യാത്രാസമയം എത്തിഹാദ് റെയില്‍ പുറപ്പെടുവിച്ചു. അബുദാബിയില്‍നിന്ന് 240 കിമീ അകലെയുള്ള അല്‍ റുവൈസിലേക്ക് വെറും 70 മിനിറ്റ് കൊണ്ട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. കൂടാതെ, അബുദാബിയില്‍ നിന്ന് ഫുജൈറയുടെ കിഴക്കന്‍ എമിറേറ്റിലേക്ക് 105 മിനിറ്റില്‍ എത്താം. അധികൃതര്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ യാത്രാ സമയവും പുറത്തുവിടും. അല്‍ സില മുതല്‍ ഫുജൈറ വരെ വ്യാപിച്ചു കിടക്കുന്ന റുവൈസ്, അല്‍ മിര്‍ഫ, ഷാര്‍ജ, അല്‍ ദെയ്ദ്, അബുദാബി, ദുബായ് ഉള്‍പ്പെടെയുള്ള യുഎഇയിലെ 11 നഗരങ്ങളും പ്രദേശങ്ങളും ഈ ഹൈ-ടെക് പാസഞ്ചര്‍ റെയില്‍ സര്‍വീസ് ബന്ധിപ്പിക്കും. പാസഞ്ചര്‍ സ്റ്റേഷന്റെ രണ്ട് സ്ഥലങ്ങള്‍ (ലൊക്കേഷന്‍) അധികൃതര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ സ്റ്റേഷന്‍ ഫുജൈറയിലെ സകംകമിലും രണ്ടാമത്തേത് ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലുമാണ്. എത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്ന് എത്തിഹാദ് റെയില്‍ ട്രാക്കിലേക്ക് ഇറങ്ങുമെന്നതിന് തീര്‍പ്പായില്ലെങ്കിലും പ്രതിവര്‍ഷം 36.5 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കരുതുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)