Posted By sneha Posted On

സൽമാൻ ഖാന് വീണ്ടും വധഭീഷണി; ‘പ്രശ്നം സോൾവാക്കാം, 5 കോടി വേണം, ഇല്ലെങ്കിൽ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകും’

ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. അഞ്ച് കോടി രൂപ നൽകിയാൽ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നാണ് ഭീഷണി സന്ദേശം. ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വാട്‌സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നാണും പറയുന്നുണ്ട് സന്ദേശം. സൽമാനുമായുള്ള അടുപ്പമാണ് സിദ്ദീഖിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. പിന്നാലെ സൽമാന്‍റെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിപ്പിച്ചിരുന്നു.

‘ഇത് നിസ്സാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും,’ ഭീഷണി സന്ദേശം പറയുന്നു. ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍.

അതസമയം ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പ്രതികളായ ശിവകുമാര്‍ ഗൗതം, ലോറന്‍സ് ബിഷ്ണോയ് സംഘാംഗം ശുഭം ലോങ്കര്‍, ജലന്ധര്‍ ആസ്ഥാനമായുള്ള കുറ്റവാളി മുഹമ്മദ് സീഷാന്‍ അക്തര്‍ എന്നിവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന തോക്കും ബൈക്കും കണ്ടെത്തി. സംഘത്തിലെ ഒരാളെക്കൂടി കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഖ എന്ന സുഖ്ബീർ ബൽബീർ സിങ് എന്നയാളെയാണ് പോലീസ് പിടി കൂടിയത്. നവി മുംബൈയിലെ പൻവേൽ ടൗൺ പൊലീസ് സംഘം ഹരിയാനയിലെ പാനിപ്പത്തിൽ ചെല്ലുകയും പ്രതിയെ വലയിലാക്കുകയുമായിരുന്നു. സൽനമാനെ കൊലപ്പെടുത്താൻ വൻ പദ്ധതികളാണ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം രൂപപ്പെടുത്തിയിരുന്നത്. പാകിസ്താനിൽ നിന്നുള്ള എകെ 47, എം 16, എകെ 92 തുടങ്ങിയ ആയുധങ്ങൾ ഇതിനായി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 14ന് സൽമാനെ കൊലപ്പെടുത്താൻ ഒരു ശ്രമം നടന്നിരുന്നു. ഇത് പരാജയമായി. നവി മുംബൈയിലെ പനവേലിലുള്ള ഫാം ഹൗസിലേക്ക് സൽമാൻ പോകുമ്പോൾ അദ്ദേഹത്തെ കൊലപ്പെടുത്താൻ ജൂൺ മാസത്തിൽ ഇവർ പദ്ധതിയിട്ടു. ഇതിനായി വൻ സന്നാഹങ്ങൾ സംഘം ഒരുക്കി. സിനിമാ ഷൂട്ടിങ് സ്ഥലത്തും മറ്റുമായി എഴുപതോളം ആളുകളെ ബിഷ്ണോയി നിയോഗിച്ചു. സൽമാന്റെ പോക്കുവരവുകൾ നിരീക്ഷിക്കാനായിരുന്നു ഇത്. അതെസമയം മഹാരാഷ്ട്ര സർക്കാർ ഈ സംഭവങ്ങളിൽ വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്നാണ് ആരോപണമുയരുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *