Posted By sneha Posted On

യുഎഇയിൽ ഒരാഴ്ചയ്ക്കിടെ തടഞ്ഞത് 2 ലക്ഷം സൈബർ ആക്രമണങ്ങൾ

യുഎഇയിൽ ഒരാഴ്ചയ്ക്കിടെ 2 ലക്ഷം സൈബർ ആക്രമണങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. സൈബർ ആക്രമണങ്ങൾ യഥാസമയം തടയുന്നതിൽ യുഎഇ വിജയിച്ചതിനാൽ കംപ്യൂട്ടർ ശൃംഖലകളെ ബാധിച്ചിട്ടില്ലെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. സാമ്പത്തിക മേഖലയുടെ കേന്ദ്രമായതിനാൽ അത്തരം ആക്രമണങ്ങളും ഇതിൽ ഉൾപ്പെടും. ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബലിലെ സെഷനിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. യുഎസ്, മലേഷ്യ, പാരഗ്വായ്, യുകെ, സൈപ്രസ് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പാനൽ ചർച്ചയിൽ പങ്കെടുത്തു.
സൈബർ കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായ യുഎഇയുടെ ശ്രമങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ സെക്യൂരിറ്റി ഇൻഡക്സ് 2024 അനുസരിച്ച് സൈബർ സുരക്ഷയിലെ മുൻനിര രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുമ്പോൾ 3 തരത്തിലുള്ള ഭീഷണി മുന്നിൽ കണ്ട് പ്രതിരോധ നടപടിയെടുക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *