കൂടുതൽ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് യുഎഇ; ചെയ്യേണ്ടത് ഇത്രമാത്രം
കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് യുഎഇ. വ്യാഴാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) ഇക്കാര്യം അറിയിച്ചത്. നിലവില്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളത്. മുന്‍പ്, ഈ വിസ യുഎസിലെ നിവാസികള്‍ക്കും ടൂറിസ്റ്റ് വിസക്കാര്‍ക്കും യുകെയിലെയും യൂറോപ്യന്‍ യൂണിയനിലെയും നിവാസികള്‍ക്കും യുഎഇ ഓണ്‍ അറൈവല്‍ വിസ നല്‍കിയിരുന്നു. അപേക്ഷകന്റെ വിസയും പാസ്‌പോര്‍ട്ടും ആറ് മാസം കാലയളവിലേക്ക് സാധുതയുള്ളതായിരിക്കണം. കൂടാതെ, യോഗ്യരായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 60 ദിവസത്തെ വിസ 250 ദിര്‍ഹത്തിനാകും നല്‍കുകയെന്ന് അധികൃതര്‍ പറഞ്ഞു. സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളുകളും അതോറിറ്റി പ്രഖ്യാപിച്ചു. ഇന്ത്യക്കാരായ പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ പ്രവേശന വിസയ്ക്ക് 100 ദിര്‍ഹമാണ് നിരക്ക്. അടുത്ത 14 ദിവസത്തേക്ക് കൂടി നീട്ടണമെങ്കില്‍ 250 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. 60 ദിവസത്തെ വിസയ്ക്ക് 250 ദിര്‍ഹമാണ് ഈടാക്കുക. ‘യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയായി വിപുലീകരിക്കുന്നത്. സാമ്പത്തിക- വ്യാപര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിനും ആഗോള, വിനോദസഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം കൂട്ടുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പുതിയ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന്’, ഐസിപിയുടെ ഡയറക്ടര്‍- ജനറല്‍ മേജര്‍ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)