യുഎഇയിൽ 13 ഡാമുകള്‍ നിർമ്മിക്കുന്നു; നീക്കങ്ങൾ ഇങ്ങനെ
ദീർഘകാലമായി തുടരുന്ന വലിയ വികസന പദ്ധതികള്‍ ഇപ്പോഴും തുടരുകയാണ് യു എ ഇ. ഇത്തിഹാദ് റെയിൽ നെറ്റ്‌വർക്ക്, ദുബായ് അർബൻ ടെക് ഡിസ്ട്രിക്റ്റ്, പാം ജബൽ അലി തുടങ്ങിയ പദ്ധതികളെല്ലാം ഈ പട്ടികയില്‍ വരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും യു എ ഇ ഭരണാധികാരികള്‍ വലിയ ശ്രദ്ധ വെച്ചുപുലർത്തുന്നുണ്ട്. ഇത്തരത്തിലുള്ള ചില പദ്ധതികളാണ് കഴിഞ്ഞ ദിവസം യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.യു എ ഇയിൽ ഒരു ഡസനിലധികം പുതിയ ഡാമുകളും കനാലുകളും നിർമ്മിക്കാന്‍ പോകുകയെന്നാണ് ഇന്ന് വന്നിരിക്കുന്ന പുതിയ പ്രഖ്യാപനം. ‘ഇനിഷ്യേറ്റീവ്സ് ഓഫ് ദ യുഎഇ പ്രസിഡന്റ്’എന്ന പദ്ധതിയുടെ കീഴിൽ ഉള്‍പ്പെടുത്തിയാണ് ഡാമുകളും കനാലുകളും നിർമ്മിക്കാന്‍ പോകുന്നത്. ഇതിലൂടെ മഴവെള്ള ശേഖരണം വർധിപ്പിക്കുക, രാജ്യത്തിൻ്റെ ജലസംഭരണശേഷി 8 ദശലക്ഷം ഘനമീറ്ററായി ഉയർത്തുക എന്നതുമാണ് പ്രധാനമായി ലക്ഷ്യമിടുന്നത്.പുതിയ ഡാമുകളും കനാലുകളും നിർമ്മിക്കുന്നതിലൂടെ കനത്ത മഴയുടെ സാഹചര്യത്തിലുണ്ടാകുന്ന വെള്ളക്കെട്ട് തടയുക, ചില ജനവാസ മേഖലകളിൽ കനത്ത മഴയുടെ ആഘാതം ലഘൂകരിക്കാന്‍ സാധിക്കുമെന്നും ഭരണകൂടം കണക്ക് കൂട്ടുന്നു. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി ഒമ്പതോളം ഡാമുകളും 9 കിലോമീറ്റർ നീളത്തിൽ ഒമ്പതോളം കനാലുകളും നിർമ്മിക്കുമെന്നും വാർത്താ ഏജൻസിയായ വാം പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.നിലവിലുള്ള രണ്ട് അണക്കെട്ടുകളുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 19 മാസത്തിനുള്ളില്‍ നിർമ്മാണ പ്രവർത്തികള്‍ പൂർത്തീകരിക്കാനാണ് തീരുമാനം. ഷാർജയിലെ ഷിസ് ഏരിയ, ഖോർഫക്കാൻ, അജ്മാനിലെ മസ്ഫൗട്ട് ഏരിയ, റാസൽഖൈമയിലെ ഷാം. അൽ ഫഹാലിന്‍, ഫുജൈറയുടെ മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഹൈൽ, അൽ ഖരിയ, ഖിദ്ഫ, മർബ, ധദ്ന, അൽ സെയ്ജി, അൽ ഗാസിമ്രി എന്നിവിടങ്ങളിലാണ് നിർമ്മാണ പ്രവർത്തികള്‍ നടക്കുക.
ഈ വർഷം ഏപ്രിലില്‍ 75 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും വലിയ മഴയായിരുന്നു യു എ ഇയില്‍ ലഭിച്ചതോടെ. ഇതോടെ പ്രധാന പാതകളില്‍ അടക്കം വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വീടുകളും ഹൈവേകളും വെള്ളക്കെട്ടിന്റെ കെടുതി അനുഭവിച്ചപ്പോള്‍ നിരവധി വിമാന സർവ്വീസുകള്‍ റദ്ദാക്കേണ്ടി വരികയും ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)