യുഎഇയിൽ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച, സംഭവത്തിൽ അന്വേഷണം
ഫുജൈറയിലെ സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തി. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലില്‍ പ്രദേശം ഉടന്‍ വൃത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിനടുത്തുള്ള അല്‍ അഖ ബീച്ചിലെ ഹോട്ടലുകള്‍ തങ്ങളുടെ പ്രദേശത്ത് എമ്ോണ ചോര്‍ച്ച നടന്നതായി ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു. അതേസമയം, സന്ദര്‍ശകര്‍ക്ക് ഇവിടെ നീന്തുന്നതില്‍ തടസ്സമില്ലെന്നും സുരക്ഷിതമനാണെന്നും അധികൃതര്‍ വ്യക്തമാക്കി. ‘ഇനിയും എണ്ണയുള്ള സ്ഥലങ്ങളുണ്ട്, എന്നാല്‍ ബീച്ചിലേക്ക് പോകുന്നതിനും നീന്തുന്നതിനും സുരക്ഷിതമാണെന്ന്’, ഒരു ഹോട്ടല്‍ പ്രതിനിധി പറഞ്ഞു. ഫുജൈറ പരിസ്ഥിതി അതോറിറ്റി ശുചീകരണ പ്രവര്‍ത്തനത്തിന് മുമ്പും ശേഷവുമുള്ള ബീച്ചിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിലൂടെ പങ്കുവെച്ചു. കടല്‍ത്തീരത്ത് എണ്ണ കലര്‍ന്ന മണല്‍ തിരമാലകളുടെ അടയാളങ്ങള്‍ പോലെയാണ് കാണപ്പെട്ടത്. വൃത്തിയാക്കിയതിന് ശേഷം കാണപ്പെട്ടില്ല. പ്രദേശത്തെ ഹോട്ടലുകള്‍ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ പരിസ്ഥിതി അതോറിറ്റിയുടെ സംഘം സ്ഥലത്തെത്തി. എണ്ണ ചോര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും എമിറേറ്റിന്റെ പ്രകൃതിവിഭവങ്ങളെ ഭീഷണിപ്പെടുത്തുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്നും അധികൃതര്‍ ഊന്നിപ്പറഞ്ഞു. 2022 ലാണ് രാജ്യത്ത് ഒടുവിലായി ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഷാര്‍ജയിലെ ഫുജൈറ, കല്‍ബ എന്നിവിടങ്ങളിലെ എണ്ണച്ചോര്‍ച്ചയെ തുടര്‍ന്ന് ചില ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)