Posted By sneha Posted On

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഓൺലൈനിൽ പരസ്യം കണ്ട് വിളിച്ച യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ. വലിയതുറ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ന്യൂസിലാൻഡിലേക്ക് വെയർ ഹൗസ് മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. ഓൺലൈൻ വഴി വിദേശ പൗരന്മാർ ഇന്റർവ്യൂ നടത്തുകയും, അടുത്ത ദിവസം തന്നെ വിസ ശെരിയായെന്ന് അറിയിക്കുകയുമായിരുന്നു. എംബസ്സിയുടെ വ്യാജ ഓഫർ ലെറ്റർ ഇമെയിൽ ചെയ്യുകയും ചെയ്തു. ഒരു മാസം കൊണ്ടാണ് പല രേഖകളോടൊപ്പം, 42 ലക്ഷം രൂപയും നൽകിയത്. ചെന്നൈയിൽ എംബസിയിൽ വിസ എത്തിയെന്നും അതിനായി 3 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ യുവാവ് നോർക്കയിലെത്തി വിവരം തിരക്കുകയായിരുന്നു, ഇതേ പേരിൽ കമ്പനി ഉണ്ടെന്നും, എന്നാൽ ഇത്തരത്തിൽ ജോലി നൽകുന്നുണ്ടോ എന്ന് അറിവില്ലെന്നുമാണ് മറുപടി ലഭിച്ചത്. തട്ടിപ്പാണെന്ന് മനസിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പണം മുഴുവൻ കർണ്ണാടകയിലെ 10 വ്യത്യസ്ത എടിഎംകളിൽ നിന്ന് പിൻവലിച്ചതായി കണ്ടെത്തി. ഹെല്പ്ലൈൻ നമ്പറായ 1930ൽ ബന്ധപ്പെട്ടപ്പോൾ അവസാനം കൈമാറിയ തുകയിൽ 98000 രൂപ മരവിപ്പിക്കാനായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *