യുഎഇയില്‍ നിന്നുള്ള യാത്രാ നിരോധനം നീട്ടി എമിറേറ്റ്‌സ്
യുഎഇയില്‍ നിന്ന് ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടി എമിറേറ്റ്‌സ്. ഒക്ടോബര്‍ 23 വരെയാണ് സര്‍വീസുകള്‍ നീട്ടി വെച്ചത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധഭീതിയിലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് എമിറേറ്റ്‌സ് നീട്ടിയത്. ‘ദുബായ് വഴി ബാഗ്ദാദിലേക്കും ടെഹ്‌റാനിലേക്കും ദുബായില്‍നിന്ന് വിമാനസര്‍വീസ് ഒക്ടോബര്‍ 23 വരെ ഉണ്ടായിരിക്കില്ലെന്ന്’, എയര്‍ലൈന്റെ പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കി. ബസ്രയിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 17 ന് പുനഃരാരംഭിക്കും. ടെഹ്‌റാന്‍, ബാഗ്ദാദ് അല്ലെങ്കില്‍ എര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള അവസാന ലക്ഷ്യസ്ഥാനങ്ങളുള്ള ഫ്‌ളൈ ദുബായ് യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ യാത്ര ചെയ്യാം. ബെയ്‌റൂട്ടിലേക്കും ബെയ്‌റൂട്ടില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെ റദ്ദാക്കിയിട്ടുണ്ട്. ബെയ്‌റൂട്ടിലേക്ക് ദുബായ് വഴി പോകുന്ന യാത്രക്കാര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യാന്‍ പാടില്ല. യാത്രക്കാര്‍ ബദല്‍ ക്രമീകരണങ്ങള്‍ക്കായി അവരുടെ ബുക്കിങ് ഏജന്റുമാരുമായോ എയര്‍ലൈനില്‍ ബുക്ക് ചെയ്താല്‍ എമിറേറ്റ്‌സിനെ നേരിട്ടോ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)