മലയാളികളെ സന്തോഷവാർത്ത; 5000 രൂപയ്‌ക്ക് രണ്ട് മാസം താമസിക്കാം, വാഗ്ദാനവുമായി യുഎഇ
കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.യോഗ്യതയുള്ള ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വിസ 250 ദിർഹത്തിന് (5722 രൂപ) നൽകും.യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വിസയ്ക്കുള്ള ഫീസ് 100 ദിർഹമാണ്. ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫിസ് 250 ദിർഹമാണ്. 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹമാണ് നിരക്ക്. പുതിയ തീരുമാനത്തിലൂടെ യൂറോപ്പിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് യുഎഇയിൽ സ്റ്റോപ്പ്‌ഓവർ ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)