യുഎഇ ദേശീയ ക്രിക്കറ്റ് ടീമില്‍ പ്രവാസി മലയാളി; ഇത് മാധവിൻ്റെ സ്വപനസാക്ഷാത്കാരം
യു.എ.ഇ ദേശീയ അണ്ടര്‍ 19 ടീമില്‍ ഇടം നേടി മാധവ് മനോജ് നായര്‍. കൊന്നപ്പാറ ശാന്തിഭവനത്തില്‍ മനോജ് കുമാറിന്റെയും ജയലക്ഷ്മിയുടെയും മകനാണ് മാധവ്. ഇന്നലെ മുതല്‍ ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഇടം നേടിയത്.
ഇന്ത്യയ്ക്കായി കളിക്കണം എന്ന ആഗ്രഹത്തില്‍ ബാല്യകാലം മുതലേ പരിശീലനം ആരംഭിച്ച മാധവിന് മൂന്നു വര്‍ഷം മുന്‍പ് കേരളാ അണ്ടര്‍ 16 ടീമില്‍ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ അവസരം നിഷേധിച്ചു. തിരികെ ഷാര്‍ജയിലെത്തി എസിഇ ക്രിക്കറ്റ് സ്കൂളില്‍ കോച്ച് അരുണിന്റെ കീഴില്‍ പരിശീലനം തുടര്‍ന്ന മാധവിനെ തേടിയിപ്പോള്‍ അര്‍ഹിച്ച അംഗീകാരങ്ങള്‍ എത്തുകയാണ്.ക്രിക്കറ്റിനോട് ബാല്യം മുതല്‍ തോന്നിയ ഇഷ്ടമാണ് ഇപ്പോള്‍ സഫലീകരിക്കുന്നത്. മാധവിന്റെ ക്രിക്കറ്റിനോട് ഉള്ള ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കളും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)