Posted By sneha Posted On

യുഎഇ നിവാസികളെ നിങ്ങൾ അറിഞ്ഞോ, ഇനി നിയമം പാലിച്ചാൽ ​​ പ്ര​ത്യേ​ക ആ​നു​കൂ​ല്യം​; സം​രം​ഭം പ്ര​ഖ്യാ​പി​ച്ച്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​

10 വ​ർ​ഷ​ത്തി​നി​ട​യി​ൽ റെ​സി​ഡ​ൻ​സ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​ത്ത ദു​ബൈ നി​വാ​സി​ക​ൾ​ക്കും ഇ​മാ​റാ​ത്തി സ്പോ​ൺ​സ​ർ​മാ​ർ​ക്കും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). ദ ​ഐ​ഡി​യ​ൽ ഫേ​സ്​ എ​ന്ന പേ​രി​ലാ​ണ്​ അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​റി​യി​ച്ചു. ന​വം​ബ​ർ ഒ​ന്ന്​ മു​ത​ലാ​ണ് പു​തി​യ സം​രം​ഭം ന​ട​പ്പാ​ക്കു​ക.രാ​ജ്യ​ത്തെ റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന എ​ല്ലാ​വ​രെ​യും അം​ഗീ​ക​രി​ക്കു​ക​യാ​ണ്​ സം​രം​ഭ​ത്തി​ൻറെ ല​ക്ഷ്യം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഈ ​പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.സു​ര​ക്ഷി​ത​മാ​യ സ​മൂ​ഹ​മെ​ന്ന​ത്​ രാ​ജ്യ​ത്തി​ൻറെ കാ​ഴ്ച​പ്പാ​ടി​ൻറെ അ​ടി​സ്ഥാ​ന ശി​ല​യാ​ണെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലെ​ഫ്റ്റ​ന​ൻറ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു. ‘ഐ​ഡി​യ​ൽ ഫേ​സ്’ സം​രം​ഭ​ത്തി​ലൂ​ടെ നി​യ​മം പാ​ലി​ക്കു​ന്ന വ്യ​ക്തി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *