Posted By sneha Posted On

യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്: വിമാന സര്‍വീസുകളുടെ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറക്കി സംസ്ഥാനത്തെ ഈ വിമാനത്താവളം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള (സിയാല്‍) ശൈത്യകാല വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തിറക്കിയതായി പ്രത്യേക അറിയിപ്പ്. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സമയക്രമത്തിലെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആകെ 1,480 സര്‍വീസുകളാണുള്ളത്. പുതിയ പട്ടികയില്‍ ഇത് 1576 പ്രതിവാര സര്‍വീസുകളാവും. രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് സിയാലില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവുമധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ് (67 പ്രതിവാര സര്‍വീസുകള്‍). ദുബായിലേക്ക് 46 സര്‍വീസുകളും ദോഹയിലേക്ക് 31 സര്‍വീസുകളുമാണ് ഉള്ളത്.

രാജ്യാന്തര സെക്ടര്‍
യുഎഇയിലേക്കുള്ള മൊത്തം പ്രതിവാര സര്‍വീസുകള്‍- 134
കൊച്ചി- ബാങ്കോക്ക് പ്രതിവാര സര്‍വീസ് – 15 (തായ് എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ സര്‍വീസുകള്‍ ഉള്‍പ്പെടെ). വിയറ്റ്ജെറ്റ് വിയറ്റ്നാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 51 ഓപ്പറേഷനുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് പട്ടികയില്‍ ഒന്നാമത്. ഇത്തിഹാദ്- 28, എയര്‍ അറേബ്യ അബുദാബി- 28, എയര്‍ ഏഷ്യ- 18, എയര്‍ ഇന്ത്യ- 17, എയര്‍ അറേബ്യ, ആകാശ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് – 14 വീതം എന്നിവരാണ് മറ്റ് പ്രമുഖ എയര്‍ലൈനുകള്‍. തായ് എയര്‍വേസ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രീമിയം സര്‍വീസുകള്‍ ആഴ്ചയില്‍ 5 ദിവസമായി കൂട്ടി.

ആഭ്യന്തര സെക്ടര്‍
ബെംഗളൂരു- 112
മുംബൈ- 75
ഡല്‍ഹി- 63
ചെന്നൈ- 61
ഹൈദരാബാദ് – 52
അഗത്തി – 15
അഹമ്മദാബാദ്, കൊല്‍ക്കത്ത – 14 വീതം
പുണെ- 13
കോഴിക്കോട്, ഗോവ, കണ്ണൂര്‍, തിരുവനന്തപുരം- 7 വീതം
സേലം- 5

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബെംഗളൂരു- 10, ചെന്നൈ- 7, പുണെ- 6, ഹൈദരാബാദ്- 5 എന്നിങ്ങനെ അധികസര്‍വീസ് നടത്തും. അഹമ്മദാബാദിലേക്ക് ആകാശ എയര്‍ പ്രതിദിന അധിക വിമാനസര്‍വീസുകള്‍ നടത്തും. രാജ്യാന്തര- ആഭ്യന്തര മേഖലയില്‍ ആഴ്ചയില്‍ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *