Posted By sneha Posted On

യുഎ​ഇ​യി​ലെ പ​ള്ളി​ക​ളി​ലും ഇനി ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ ചാർജ് ചെയ്യാം

യു.​എ.​ഇ​യി​ലെ പ​ള്ളി​ക​ളി​ലും ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി.കാ​ർ​ബ​ൺ ര​ഹി​ത ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യിട്ടാണ് പദ്ധതി. വ്യാ​ഴാ​ഴ്ച ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഇ​സ്​​ലാ​മി​ക, അ​ഫേ​ഴ്​​സ്, എ​ൻ​ഡോ​വ്​​മെ​ൻറ്​ ആ​ൻ​ഡ്​ സ​കാ​ത്ത്​ (ഔ​ഖാ​ഫ്) എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ്​ പ​ള്ളി​ക​ളി​ൽ ഇ-​ചാ​ർ​ജി​ങ്​ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക.രാ​ജ്യ​ത്ത്​ ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ൻറെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *