യുഎഇയിൽ പബ്ലിക് ട്രാൻസ്പോർട്ട് ഉപയോക്താക്കൾക്ക് 10,000 ദിർഹവും 50 ഗ്രാം സ്വർണവും സമ്മാനം; എന്താ കാര്യമെന്ന് അറിഞ്ഞില്ലേ?
നവംബർ ഒന്ന് വെള്ളിയാഴ്ച പൊതുഗതാഗത ദിനം ആഘോഷിക്കുന്നത് പ്രമാണിച്ച് ദുബായിലെ മെട്രോ ഉൾപ്പെടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങൾ പതിവായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് 10 ലക്ഷം നോൽ പ്ലസ് പോയിന്റുകൾ നേടാൻ അവസരം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യാണ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ നറുക്കെടുപ്പുകളും സമ്മാനങ്ങളും വിനോദ, മത്സര പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘മിസ്റ്റീരിയസ് മാൻ ചലഞ്ച്’ വിജയികൾക്ക് വിലപ്പെട്ട ക്യാഷ് പ്രൈസുകളും ഉണ്ട്. പൊതുഗതാഗത ദിനമായ നവംബർ ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് 50 ഗ്രാം സ്വർണക്കട്ടിയും 10,000 ദിർഹം ക്യാഷ് പ്രൈസും ലഭിക്കും. ഒക്ടോബർ 28 തിങ്കളാഴ്ച മുതൽ നവംബർ 1 വെള്ളി വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് ആഘോഷപരിപാടികൾ നടക്കുക.ഇതിന്റെ ഭാഗമായി ആർടിഎ നിരവധി പ്രവർത്തനങ്ങളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും നവംബർ ഒന്നിന് പൊതുഗതാഗത ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വർഷത്തെ എഡിഷൻ ‘നിങ്ങൾക്ക് നല്ലത്, ദുബായ്ക്ക് മികച്ചത്’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ആറ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പൊതുഗതാഗത സംവധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ആർടിഎ പാരിതോഷികം നൽകും. ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് വിജയികളെ തെരഞ്ഞെടുത്ത് ഓരോരുത്തർക്കും ‘പബ്ലിക് ട്രാൻസ്‌പോർട്ട് ചാമ്പ്യൻ’ എന്ന പദവി നൽകും.ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 10 ലക്ഷം നോൽ+ പോയിന്റും റണ്ണറപ്പിന് 500,000 നോൽ+ പോയിന്റും മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 250,000 നോൽ+ പോയിന്റും ലഭിക്കും. മൂന്ന് വിജയികളെയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ ആദരിക്കും. 2009 മുതൽ 2024 നവംബർ 1 വരെ ഏറ്റവും കൂടുതൽ തവണ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഉപയോക്താവ്, 2024ലെ പൊതുഗതാഗത ദിനത്തിന്റെ ആഴ്ച മുതൽ ഏറ്റവും കൂടുതൽ തവണ അവ ഉപയോഗിക്കുന്ന ഉപയോക്താവ്, ഏറ്റവും കൂടുതൽ അവ ഉപയോഗിക്കുന്ന ആർടിഎ ജീവനക്കാരൻ, ഏറ്റവും കൂടൂതൽ അവയിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിയുള്ളയാൾ, മുതിർന്ന പൗരൻ, വിദ്യാർഥി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കാണ് സമ്മാനങ്ങൾ നൽകുക.ആഘോഷ പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളിലൊന്ന് ‘മിസ്റ്റീരിയസ് മാൻ ചലഞ്ച്’ ആണ്. പങ്കെടുക്കുന്നവർ ഒക്ടോബർ 30 ബുധനാഴ്ച മുതൽ നവംബർ ഒന്ന് വെള്ളിവരെ മൂന്ന് ദിവസങ്ങളിലായി മെട്രോ സ്റ്റേഷനുകളിൽ ‘മിസ്റ്റീരിയസ് മാൻ’ തിരയണം. എല്ലാ ദിവസവും ഒരു വിജയിയെ പ്രഖ്യാപിക്കുകയും 10,000 ദിർഹം ക്യാഷ് പ്രൈസ് നൽകുകയും ചെയ്യും.നവംബർ 1 വെള്ളിയാഴ്ചത്തെ ഭാഗ്യ വിജയിക്ക് 50 ഗ്രാം സ്വർണ്ണ ബാറും 10,000 ദിർഹം ക്യാഷ് പ്രൈസും ലഭിക്കും. മെട്രോ, ട്രാം, പൊതു ബസുകൾ, സമുദ്രഗതാഗതം എന്നിവ ഉൾപ്പെടുന്ന ആർടിഎയുടെ പൊതുഗതാഗത സേവനങ്ങൾ തിരഞ്ഞെടുത്ത് ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിന് നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പൊതുഗതാഗത ദിനത്തിന്റെ തീം. നഗരത്തിലുടനീളമുള്ള പൊതുഗതാഗത സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും എത്തിച്ചേരാൻ സൈക്കിളുകൾ, ഇ – സ്‌കൂട്ടറുകൾ നടത്തം തുടങ്ങിയ മറ്റ് സോഫ്റ്റ് മൊബിലിറ്റി ഓപ്ഷനുകളും പ്രോത്സാഹിപ്പിക്കുമെന്ന് ആർടിഎ കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സെക്ടർ സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)