Posted By sneha Posted On

ആ​രോ​ഗ്യ​ശീ​ലം വ​ള​ർ​ത്താ​ൻ ദു​ബൈ; ഫിറ്റ്നസ് ചലഞ്ചിന് തുടക്കം

ന​ഗ​ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ​ശീ​ലം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ് ​ച​ല​ഞ്ചി​​ൻറെ എ​ട്ടാ​മ​ത്​ എ​ഡി​ഷ​ന് ഇന്ന് തുടക്കമാകും. ന​വം​ബ​ർ 24 വരെയാണ് ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ല​ഞ്ച്​. 30 ദി​വ​സം 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​നാ​യി മാ​റ്റി​വെ​ക്കു​ക​യെ​ന്ന​താ​ണ്​ ച​ല​ഞ്ച്. പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഒ​ന്നാ​ണ്​ ദു​ബൈ റ​ൺ, ദു​ബൈ റൈ​ഡ്​ എ​ന്നി​വ. ക​ഴി​ഞ്ഞ വ​ർ​ഷം 24 ല​ക്ഷം പേ​രാ​ണ്​ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ന​വം​ബ​ർ 24ന്​ ​ശൈ​ഖ് സാ​യി​ദ് റോ​ഡി​ലാ​ണ് ദു​ബൈ റ​ൺ. അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, 10 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ ദു​ബൈ റ​ൺ ന​ട​ക്കു​ക. 10 കി​ലോ​മീ​റ്റ​ർ ട്രാ​ക്ക്​ അ​വ​സാ​നി​ക്കു​ന്ന​ത്, ഡി.​ഐ.​എ​ഫ്.​സി ഗേ​റ്റി​ലാ​യി​രി​ക്കും.ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ്​ ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഭാ​ഗ​മാ​യി​രി​ക്കും.​2017ൽ ​ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​​ ഈ ​സം​രം​ഭ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *