Posted By sneha Posted On

വരുന്നു യുഎഇ വ്യോമയാന മേഖലയിൽ തൊഴിലവസരം; 185000 തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന്​ റിപ്പോർട്ട്​

ആറു വർഷത്തിനുള്ളിൽ ദുബൈ വ്യോമയാന മേഖലയിൽ വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന്​ ഓക്സ്‌ഫോർഡ് എക്കണോമിക്‌സിൻറെ റിപോർട്ട്​. 2030 ഓടെ മേഖലയിൽ 1,85,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ്​ റിപ്പോർട്ട്. ഇതോടെ വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ 6,31,000 പേർ വ്യോമയാന മേഖലയിൽ ചെയ്യുന്നുണ്ട്​. ഇതിൽ 1,03,000 തൊഴിലാളികളാണ് വ്യോമയാന മേഖലയുമായി നേരിട്ട് പ്രവർത്തിക്കുന്നത്. 2300 കോടി ദിർഹമാണ് കഴിഞ്ഞ വർഷം ഇവർക്ക് ശമ്പളമായി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ദുബൈയു​ടെ സമ്പദ്‌വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനം എന്ന വിഷയത്തിലാണ്​ ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്‌ഫോർഡ് എക്കണോമിക്‌സ് ആണ് പഠനം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനിരിക്കുന്ന ആൽ മക്‌തും അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും കൂടുതൽ തൊഴിലാസരങ്ങൾ സൃഷ്ടിക്കപ്പെടുക. 1,32,000 നിയമനങ്ങളാണ് ഇവിടെനിന്ന് പ്രതീക്ഷിക്കുന്നത്. കോവിഡിനുശേഷം ശക്തമായ തിരിച്ചുവരവാണ് വ്യോമയാന മേഖലയിലുണ്ടായത്. ഈ മേഖല ദുബൈയു​ടെ വളർച്ചയിൽ ശക്തമായ പങ്കും വഹിക്കുന്നു.ദുബൈ എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും 2023ൽ 67,000 നിയമനങ്ങളാണ് പരോക്ഷമായി നടത്തിയത്. ഇത് 2030 ആകുമ്പോഴേക്കും 87,000 ആയി ഉയരും. ദുബൈ എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും പിന്തുണയ്ക്കുന്ന മൊത്തത്തിലുള ജോലികളുടെ എണ്ണം എമിറേറ്റിലുടനീളം 3,96,000 ആണ്. 2030ൽ ഇത് 5,16,000 ആയി ഉരുമെന്നാണ് പ്രതീക്ഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *