ജീവിതത്തിലേക്ക് ഉണർന്ന് ഫിൽസ; ദിവസങ്ങളോളം കോമയിൽ കിട്ടന്ന യുഎഇയിലെ പ്രവാസിയായ ഒൻപതുവയസുകാരി ജീവിതത്തിലേക്ക്
കോമയിൽ നിന്ന് ഫിൽസ മെഹറിൻ ജീവിതത്തിലേക്ക് ഉണർന്നു. പ്രവാസികളായ അബുൽ അഫ്സലിനും ഫെമ അബുൽ അഫ്സലിന്റെയും മകളാണ് ഫിൽസ. ചെറിയൊരു തലവേദന, പനി അതിൽ നിന്നായിരുന്നു എല്ലാത്തിൻറെയും തുടക്കം. തലച്ചോറിനെ ബാധിക്കുന്ന അക്യൂട്ട് നെക്രോറ്റൈസിങ് എൻസെഫലോപ്പതി എന്ന അപൂർവ രോഗാവസ്ഥയായിരുന്നു ഫിൽസക്ക്. മരണസാധ്യത ഏറെയുള്ള അപകടകരമായ രോഗമാണിതെന്ന് ബുർജീൽ മെഡി.സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. മെറിൻ ഈപ്പൻ പറയുന്നു.ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങൾക്ക് പിന്നാലെയാണ് അക്യൂട്ട് നെക്രോറ്റൈസിങ് എൻസെഫലോപ്പതി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ, ശരീരം വൈറസുകൾക്കൊപ്പം തലച്ചോറിൻറെ കോശങ്ങളെയും നശിപ്പിക്കുന്ന അപൂർവ രോഗാവസ്ഥ.ഫിൽസയുടെ തലച്ചോറിൻറെ പ്രധാനഭാഗങ്ങളെ രോഗം ബാധിച്ചിരുന്നു. ദിവസങ്ങളോളം കോമയിലെന്ന പോലെ ചലനമറ്റ് അവൾ കിടന്നു. പ്രിയപ്പെട്ടവരെ പോലും തിരിച്ചറിയാതെ. ഷാർജയിലെ ബുർജീൽ ആശുപത്രിയിലെ പരിശോധനയിൽ രോഗത്തിൻറെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ഡോക്ടർമാർ ഫിൽസയെ ഉടൻ ആംബുലൻസിൽ അബൂദബിയിലെ ബുർജിൽ മെഡിക്കൽ സിറ്റിയിലേക്ക് എത്തിക്കുകയായിരുന്നു.ദിവസങ്ങളോളം വെൻറിലേറ്ററിൽ കഴിഞ്ഞ ഫിൽസ ഡോക്ടർമാരെ പോലും ഞെട്ടിച്ച് വളരെ വേഗത്തിൽ ജീവിതത്തെ തിരിച്ചുപിടിച്ചു. പത്തുദിവസത്തിനകം പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പ്രാപ്തയായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)