Posted By sneha Posted On

കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കാതെ പോയാൽ കാത്തിരിക്കുന്നത് വലിയ അപകടം

ശരീരത്തിൽ കൊളസ്‌ട്രോൾ വർദ്ധിക്കുന്നത് മൂലം രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ തന്നെ ശരീരത്തിൽ ആവശ്യമായ അളവിൽ മാത്രമേ കൊളസ്‌ട്രോൾ ഉള്ളൂവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോൾ വൻ തോതിൽ വർദ്ധിക്കുമ്പോൾ വലിയ തോതിൽ ലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണാൻ കഴിയും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന നടത്തണം.

പലപ്പോഴും അമിതവണ്ണമാണ് കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കാണാറുള്ളത്. എന്നാൽ, കാലിലും കൊളസ്ട്രോൾ കൂടുന്നതിന്റെ ചില ലക്ഷണങ്ങൾ കാണാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ കൂടുമ്പോൾ കാലിലേക്ക് രക്തം എത്തിക്കുന്ന ചില ധമനികളുടെ പ്രവർത്തനവും തടസപ്പെടും. ഇത് മൂലം കൊളസ്‌ട്രോൾ ഉയരുന്നത് മൂലം കാലുകൾക്കും പ്രശ്‍നങ്ങൾ ഉണ്ടാകും. കാലുകൾക്ക് തണുപ്പ് തോന്നും.

ഏത് ചൂട് കാലാവസ്ഥയിലും നിങ്ങളുടെ കാലുകൾക്ക് തണുപ്പ് തോന്നിയാൽ അത് ശ്രദ്ധിക്കണം. കാരണം ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ഇത് സംഭവിക്കാം. കൂടാതെ, ഇത് പെരിഫെറൽ ആർട്ടറി ഡിസീസിന്റെയും ലക്ഷണമാകാം. ഈ രോഗാവസ്ഥയിൽ ഒരു കാലിന് മാത്രമാകും തണുപ്പ് തോന്നുക. ഈ പ്രശ്‌നം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം.

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കാൽ വേദന. കാലിലേക്ക് രക്തയോട്ടം കുറയുന്നതും ആവശ്യത്തിന് ഓക്സിജൻ എത്താത്തതുമാണ് ഇതിന് കാരണമാകുന്നത്. ഇതുമൂലം കാലിന് ഭാരം തോന്നുകയും, ക്ഷീണം തോന്നുകയും ചെയ്യും. നടത്തം, ഓട്ടം, പടികൾ കയറുക എന്നീ സമയത്തൊക്കെ കാലുകൾക്ക് വേദനയുണ്ടാകും. അതിനാൽ തന്നെ ഇത്തരത്തിൽ വേദനയുണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം. ത്വക്കിന് നിറവ്യത്യാസം ഉണ്ടാകും.

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ത്വക്കിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മൂലം കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയാകും. ഇത് ത്വക്കിന്റെ നിറത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. നിങ്ങൾ കാൽ ഉയർത്തുമ്പോൾ നിങ്ങളുടെ കാലിന്റെ നിറം മങ്ങുകയോ കാലുകൾ താഴ്ത്തിയിട്ട് ഇരിക്കുമ്പോൾ കാലുകളുടെ നിറം നീലയാകുകയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *