യുഎഇയില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ പിഴ
എമിറേറ്റില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ കടുത്ത ശിക്ഷ. നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത് തടസമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചെറിയ വാഹനാപകടങ്ങളിലെ കുറ്റക്കാരെ കണ്ടെത്താന്‍ എളുപ്പമാണെന്നും അതിനാല്‍ പോലീസ് എത്തുന്നതുവരെ വാഹനം അതേപടി അപകടസ്ഥലത്ത് തുടരേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. അപകടത്തിനുശേഷം വാഹനം റോഡില്‍തന്നെ തുടരുന്നത് ഗതാഗതക്കുരുക്കിനും വലിയ അകടങ്ങള്ക്കും കാരണമാകുന്നതിനാലാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഏതെങ്കിലും കാരണത്താല്‍ വാഹനം റോഡില്‍നിന്ന് നീക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററില്‍ (999) സഹായത്തിനായി അഭ്യര്‍ഥിക്കാം. ചെറിയ അപകടങ്ങള്‍ ‘സഈദ്’ ആപ്പിലൂടെ അറിയിക്കാണമെന്ന് അധികൃതര്‍ അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്റെ ചിത്രങ്ങള്‍, ഡ്രൈവറുടെ ലൈസന്‍സ്, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ സഈദ് ആപ്പില്‍ നല്‍കണം. മൂന്നുമിനിറ്റിനകം റിപ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നതാണ് പ്രത്യേകത. അപകടശേഷം വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവത്കരിക്കാനായി പാത്ത് ഓഫ് സേഫ്റ്റി എന്ന പേരില്‍ കാംപെയിന് ആരംഭിച്ചിട്ടുണ്ട്. ഗതാഗതനിയമങ്ങള്‍ പാലിക്കാനും ഡ്രൈവിങ്ങിനിടെ അപകടകരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കാനാണ് ഈ കാംപെയിനിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടതിന് കഴിഞ്ഞവര്‍ഷം 19,960 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. അബുദാബി-2291, ദുബായ്-16,272, ഷാര്‍ജ-564, അജ്മാന്-357, ഉമ്മുല്‍ഖുവൈന്‍ 97, റാസല്‍ഖൈമ-139, ഫുജൈറ-240 എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)