Posted By sneha Posted On

​ഗ്ലോബൽ വില്ലേജിലേക്ക് പോകാൻ പ്ലാനുണ്ടോ? സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സീ​സ​ണ​ൽ ബ​സ് സ​ർ​വീസു​ക​ൾ ആ​രം​ഭി​ച്ചു

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ പോ​കു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സീ​സ​ണ​ൽ ബ​സ്, അ​ബ്ര സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. റാ​ഷി​ദി​യ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന റൂ​ട്ട്​ 102, യൂ​നി​യ​ൻ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ 40 മി​നി​റ്റ്​ ഇ​ട​വേ​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന റൂ​ട്ട്​ 103, അ​ൽ ഖു​ബൈ​ബ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന റൂ​ട്ട്​ 104, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്​ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന റൂ​ട്ട്​ 106 എ​ന്നി​വ​യാ​ണ്​ ആ​രം​ഭി​ച്ച​ത്.ശൈ​ത്യ​കാ​ല​ത്തെ ദു​ബൈ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ആ​ഗോ​ള ഗ്രാ​മ​ത്തി​ൻറെ 29ാം സീ​സ​ൺ ഒ​ക്​​ടോ​ബ​ർ 16ന്​ ​തു​ട​ക്ക​മാ​യി​രു​ന്നു. ഗ്ലോ​ബ​ൽ വി​​ല്ലേ​ജു​മാ​യി ബ​ന്ധി​പ്പി​ച്ച്​ നാ​ല്​ ബ​സ്​ റൂ​ട്ടു​ക​ളാ​ണ് ഇ​ത്ത​വ​ണ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *