യുഎഇയില്‍ ഈ ഇടങ്ങളില്‍ അതിക്രമിച്ചെത്തിയാല്‍ 1,65,000 ദിര്‍ഹം പിഴ
പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങളില്‍ അതിക്രമിച്ചെത്തി നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ വന്‍ തുക പിഴ. അല്‍ വത്ബയില്‍ പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങള്‍ നശിപ്പിച്ചവര്‍ക്ക് 1,65,000 ദിര്‍ഹം പിഴ ചുമത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അധികൃതര്‍ അറിയിച്ചു. ജീവികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചതിനാണ് ഈ നടപടി. പക്ഷി മൃഗാദികളായ ജന്തുജാലങ്ങള്‍ ഉള്‍പ്പെടുന്ന വലിയ ഭൂപ്രദേശമാണ് അല്‍ വത്ബ. വ്യത്യസ്ത കാലങ്ങളില്‍ ആയിരക്കണക്കിന് ഫ്‌ലെമിംഗോ പക്ഷികളാണ് ഈ അല്‍ വത്ബയില്‍ എത്താറുള്ളത്. കാലപ്പഴക്കമേറിയ ഫോസില്‍ ഡ്യൂണുകളും ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഭാവി തലമുറകള്‍ക്കായി പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കണമെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)