Posted By sneha Posted On

യുഎഇ: കാല്‍നടയാത്രക്കാര്‍ക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനാകുമോ? വിശദമായി അറിയാം

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടുമെന്നതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. അതിലൊന്നാണ് വാഹനത്തിരക്കേറിയ റോഡില്‍ അന്തമില്ലാതെ നടക്കുകയോ ഗതാഗതനിയമങ്ങള്‍ പാലിക്കാതെ തോന്നുന്നതുപോലെ നിരത്തുമുറിച്ച് കടക്കുകയോ ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഡ്രൈവര്‍ക്കെതിരെ പരാതിപ്പെടാനാകുമോ? യുഎഇയുടെ ഗതാഗത നിയമപ്രകാരം ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയ ഗതാഗത നിയമപ്രകാരം, 80 കിലോമീറ്ററും അതില്‍ കൂടുതലും വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ക്ക് വിലക്കുണ്ട്. ഈ നിയമപ്രകാരം, കാല്‍നടയാത്രക്കാര്‍ ഈ നിയമം പാലിച്ചില്ലെങ്കില്‍ കേസെടുക്കും. അതായത്, വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് കഴിയില്ലെന്ന് നിയമവിദഗ്ധര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സോ ലഭിച്ചേക്കില്ലെന്ന് നിയമ വിദഗ്ധയായ ഫാത്തിമ അല്‍ മര്‍സോഖി പറഞ്ഞു. മാത്രമല്ല, അപകടത്തില്‍ ഏതെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇതിന് കാല്‍നടയാത്രക്കാരന്‍ ഉത്തരവാദി ആയിരിക്കും. 80 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പുതിയ ഗതാഗതനിയമത്തില്‍ ഏത് റോഡിലും കാല്‍നടയാത്രക്കാര്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കും. നിലവില്‍, ലംഘനത്തിന് 400 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നത്. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, നിയമലംഘനം ഒരു വാഹനാപകടത്തില്‍ കലാശിച്ചാല്‍, കാല്‍നടയാത്രക്കാര്‍ക്ക് തടവും 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *