യുഎഇയിലെ ഈ എമിറേറ്റ്സിൽ റോഡുകളിൽ അറ്റകുറ്റപ്പണി; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം
റാസൽഖൈമ ദക്ഷിണ മേഖലയിലെ അൽഗമ്റ -മസാഫി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നു. ഈ മേഖലയിൽ 2025 ഫെബ്രുവരി 27 വരെ നിർമാണ പ്രവൃത്തികൾ തുടരും.കോർക്വെയർ റൗണ്ട് എബൗട്ട്, അൽ ഫുലയ റോഡ്, അൽകറാന റൗണ്ട് എബൗട്ട് തുടങ്ങിയിടങ്ങളിലും അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ 2024 നവംബർ 17 വരെ തുടരും.ഇതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ റോഡ്സ് അടിസ്ഥാന വികസന പദ്ധതിയുൾപ്പെടുന്ന നിർമാണ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)