ബിഗ് ടിക്കറ്റിലൂടെ മൂന്ന് പ്രവാസി മലയാളി ഭാഗ്യശാലികകളെ തേടി സ്വർണ്ണക്കട്ടി
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് മലയാളി ഭാഗ്യശാലികൾക്ക് AED 82,000 മൂല്യമുള്ള 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ സമ്മാനം. സൗദി അറേബ്യയിലാണ് അഞ്ച് വർഷമായി താമസിക്കുന്ന മലയാളിയായ നിസാർ രണ്ടു വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും മറക്കില്ലെന്ന് നിസാർ പറയുന്നു. സ്വർണ്ണം പങ്കുവെക്കും, ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും നിസാർ പറയുന്നു.
അജ്മാനിൽ നിന്നാണ് ജോയ് വരുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം. മലയാളിയായ ഇലക്ട്രിക്കൽ സൂപ്പർവൈസറാണ് സാം. 29 വർഷമായി ദുബായിൽ താമസിക്കുന്നു. അഞ്ച് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്സൈറ്റിൽ കയറി പരിശോധിച്ചു. തനിക്ക് ലഭിച്ച സ്വർണ്ണം കുട്ടികൾക്കായി കരുതിവെക്കാനാണ് ആഗ്രഹം. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും. ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുത്ത എല്ലാവരും ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ നേടും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാഗ്യശാലിക്ക് അതേ ദിവസം തന്നെ AED 355,000 വിലയുള്ള Range Rover Velar നേടാം. ടിക്കറ്റുകൾക്ക് സന്ദർശിക്കൂ – www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain International Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)