ഈ ഇടങ്ങളിലെ തിരക്ക് കുറയും; യുഎഇയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി
യുഎഇയില്‍ രണ്ട് പുതിയ ഗേറ്റുകള്‍ കൂടി വരുന്നു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണവ. നവംബര്‍ 24, ഞായറാഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് സാലിക് പിജെഎസ്‌സി വെള്ളിയാഴ്ച അറിയിച്ചു. ബിസിനസ് ബേ അല്‍ ഖെയ്ല്‍ റോഡിലും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഉമ്മ് അല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലാണ് അല്‍ സഫ സൗത്ത് ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ദുബായിലെ ആകെ ഗേറ്റുകള്‍ എട്ടില്‍നിന്ന് പത്തായി ഉയര്‍ന്നു. ഷാര്‍ജ, അല്‍ നഹ്ദ, അല്‍ ഖുവാസിസ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം വാഹനമോടിക്കുന്നവര്‍ക്ക് എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഈ പാലം ഉപയോഗിക്കാറുണ്ട്. അതിനാല്‍ ബിസിനസ് ബേ ഒരു പ്രധാന വഴിയാണ്. പുതിയ ഗേറ്റുകള്‍ ട്രാഫിക് ബ്ലോക്ക് 16 ശതമാനം വരെ കുറയ്ക്കുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് പറഞ്ഞു.
ബിസിനസ് ബേ ക്രോസിങ് ഗേറ്റ്:
- അല്‍ ഖൈല്‍ റോഡില്‍ 12 മുതല്‍ 15 ശതമാനം വരെ ഗതാഗതതിരക്ക് കുറയ്ക്കും.
- അല്‍ റബാത്ത് സ്ട്രീറ്റില്‍ 10 മുതല്‍ 16 ശതമാനം വരെ ഗതാഗത തിരക്ക് കുറയ്ക്കും.
അല്‍ സഫ സൗത്ത് ഗേറ്റ്:
- ഷെയ്ഖ് സായിദ് റോഡില്‍നിന്ന് മൈദാന്‍ സ്ട്രീറ്റിലേക്ക് വലത് ഭാഗത്തേയ്ക്കുള്ള ഗതാഗതതിരക്ക് 15 ശതമാനം കുറയ്ക്കും
- ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിനും മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും
- ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കും അല്‍ അസയേല്‍ സ്ട്രീറ്റിലേക്കും ഗതാഗതം സുഗമമാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)