യുഎഇയിലെ ഈ എമിറേറ്റ്സിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്
എമിറേറ്റിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ട്രാഫിക് പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് ട്രാഫിക് പൊലീസ്. ആകെ പിഴത്തുകയുടെ 50 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അജ്മാൻ പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
അശ്രദ്ധമായി വാഹനമോടിക്കുക, നിരോധിത മേഖലയിൽ കൂടി ഓവർടേക്കിങ് നടത്തുക, പരമാവധി വേഗപരിധി ലംഘിക്കുക, മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ ഒഴികെ എല്ലാവിധ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ് ബാധകമായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നവംബർ നാല് മുതൽ ഡിസംബർ 15 വരെ പിഴയിളവ് ലഭിക്കും. ഈ വർഷം ഒക്ടോബർ 31വരെ പിഴ ലഭിച്ചവർക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതുവഴി വാഹനം പിടിച്ചെടുക്കുന്നതും ലൈസൻസിൽ ലഭിച്ച ബ്ലാക്ക് പോയിൻറും ഒഴിവാക്കാനും പുതിയ ആനുകൂല്യം വഴി സാധിക്കും.
നിയമലംഘകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും ട്രാഫിക് നിയമലംഘനങ്ങൾ മൂലം വലിയ പിഴകൾ നേരിടുന്നവരെ സഹായിക്കാനുമാണ് പുതിയ തീരുമാനം. മുഴുവൻ റോഡ് ഉപഭോക്താക്കളും ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)