Posted By sneha Posted On

പാചകം ചെയ്യേണ്ട, ആൺസുഹൃത്തുക്കൾ പാടില്ല, സ്വന്തമായി ദ്വീപ്; യുഎഇയിലെ കോടീശ്വരനായ ഭർത്താവിൻറെ നിബന്ധനകൾ പറഞ്ഞ് ഭാര്യ

ബിക്കിനി ധരിക്കാൻ ഭാര്യയ്ക്ക് സ്വകാര്യത വേണമെന്നത് കൊണ്ട് സ്വന്തമായി ഒരു ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയ ദുബൈയിൽ താമസിക്കുന്ന ശതകോടീശ്വരനായ ജമാൽ അൽ നാദക് വാർത്തകളിൽ നിറഞ്ഞത് അടുത്തിടെയാണ്. ഇദ്ദേഹത്തിൻറെ ഭാര്യയായ സൂദി അൽ നാദക് തൻറെ ആഢംബര ജീവിതത്തിലെ സുഖസൗകര്യങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ബ്രീട്ടീഷ് വംശജയാണ് സൂദി. ഒരു ‘ഫുൾ ടൈം ഹൗസ് വൈഫ്’ എന്നാണ് സൂദി സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ് അവർ. സൂദി പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തൻറെ കോടീശ്വരനായ ഭർത്താവ് തനിക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളെ കുറിച്ചാണ് സൂദി വീഡിയോയിൽ പറയുന്നത്.ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ, ബില്ലുകൾ എല്ലാം ഭർത്താവിൻറെ ഉത്തരവാദിത്തമാണ്, താൻ ജോലി ചെയ്യേണ്ട, ഇതുവരെ പാചകം ചെയ്തിട്ടില്ല എപ്പോഴും പുറത്ത് പോയാണ് ഭക്ഷണം കഴിക്കുന്നത്, എല്ലാ ദിവസവും തൻറെ മേക്കപ്പ് ചെയ്യുന്നതും ഹെയർ സെറ്റ് ചെയ്യുന്നതും പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകളാണ്, ആൺസുഹൃത്തുക്കൾ പാടില്ല എന്നിവയാണ് ഭർത്താവ് തനിക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ എന്നാണ് വീഡിയോയിൽ സൂദി പറയുന്നത്. ‘നിങ്ങൾക്കെന്നെ സൂദിറെല്ല എന്ന് വിളിക്കാം, കാരണം ഞാൻ അദ്ദേഹത്തിൻറെ റാണിയാണ്’ എന്ന ക്യാപ്ഷനോടെയാണ് സൂദി ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ദുബൈയിലെ പഠനകാലത്ത് പരിചയപ്പെട്ട ഇവർ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *