പിത്താശയ കല്ലുകൾ വരാനുള്ള പ്രധാന കാരണം ഇവയാണ്: ശ്രദ്ധിച്ചാൽ ഒഴിവാക്കാം
കരളിൽ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധർമ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാർത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിൻറെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്. പിത്താശയത്തിൽ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ് പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിൻ, കാത്സ്യം, എന്നിവയുടെ കൂടെ ചേർന്നാണ് സാധാരണയായി കല്ലുകൾ ഉണ്ടാകുന്നത്.
ശരീരത്തിൽ പല കാരണങ്ങളാൽ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തിൽ അടിഞ്ഞുകൂടുന്നു. എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാൻ ഇടയാക്കും. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഒരു പ്രായം കഴിയുമ്പോൾ പിത്താശയക്കല്ലുണ്ടാകാൻ കാരണമാകും.
മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങൾ കൂടുന്നതും ഈ രോഗമുണ്ടാക്കും. അമിത കൊളസ്ട്രോൾ, പ്രമേഹം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവും അമിത കൊളസ്ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതഘടകങ്ങളാണ്. പിത്താശക്കല്ലിന് മാനസിക സമ്മർദങ്ങൾ ഒരു പ്രധാന കാരണമാണ്. പാരമ്പര്യവും ഒരു കാരണമാണ്.വലതു നെഞ്ചിൻറെ പുറകു വശത്തായി വേദന, വലതു തോളിൽ വേദന അനുഭവപ്പെടുക, നടുവുവേദന, ഛർദി, അമിതവിയർപ്പ്, പനി, ദഹനക്കേട്, ക്ഷീണം, ശരീരം മെലിയൽ, വയറുവേദന, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചിൽ ഇവയാണ് ലക്ഷണങ്ങൾ. അൾട്രാസൗണ്ട് സ്കാനിംഗ് മൂലം രോഗം കണ്ടുപിടിക്കാം.
മത്സ്യമാംസാദികൾ കഴിവതും ഒഴിവാക്കുക. പാൽ, മോര്, നെയ്യ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്നമില്ല. എരിവ് കൂടിയ ഭക്ഷണപദാർത്ഥങ്ങളിൽ മിതത്വം പാലിക്കേണ്ടതുണ്ട്.
എരിവ്, പുളി ഉപ്പ്, മസാലകൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. ഇവ പൂർണമായും ഒഴിവാക്കാൻ പ്രയാസമായതിനാൽ കറികളിൽ മസാലകളുടെ അളവ് കുറയ്ക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നാരുകളടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കണം.മാനസിക സമ്മർദം കഴിവതും കുറയ്ക്കണം. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ പിത്താശയക്കല്ല് ഒരു പരിധി വരെ പരിഹരിക്കാനാകും. കുമ്പളങ്ങ നീര് അഥവാ വാഴപിണ്ടി നീര് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് കല്ല് അലിയാൻ സഹായിക്കും.കറ്റാർ വാഴയുടെ നീര് മാതളം പഴത്തിൻറെ ചാറ് ഇവ കല്ലിനെ അലിയിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)