യുഎഇ ഇ.എം സാറ്റ് പരീക്ഷ റദ്ദാക്കി: പകരം പുതിയ മാനദണ്ഡം വന്നത് അറിഞ്ഞോ? പ്രവേശനം മാർക്കടിസ്ഥാനത്തിൽ
12ാം ക്ലാസ് വിദ്യാർഥികൾക്ക് സർവകലാശാല പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തിയിരുന്ന എമിറേറ്റ് സ്റ്റാൻറഡൈസ്സ് ടെസ്റ്റ് (ഇ.എം സാറ്റ്) വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പകരം പുതിയ പ്രവേശന മാനദണ്ഡങ്ങൾ മന്ത്രാലയം നടപ്പാക്കിയതായി ഗവൺമെൻറ് മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത പരീക്ഷയിലെ മുഴുവൻ വിഷയങ്ങളിലും നേടിയ മാർക്കിനെക്കാൾ സയൻസ് വിഷയത്തിൽ നേടിയ മാർക്കിനായിരിക്കും മുൻഗണന.അതേസമയം, പ്രവേശനത്തിനുള്ള പുതിയ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 2017-18 അക്കാദമിക വർഷത്തിലാണ് യൂനിവേഴ്സിറ്റി പ്രവേശനത്തിനായി ദേശീയതലത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായ പൊതു പ്രവേശന പരീക്ഷയായ ഇ.എം സാറ്റ് ആരംഭിക്കുന്നത്. ഇംഗ്ലീഷ്, അറബിക്, ഗണിതശാസ്ത്രം, ഫിസിക്സ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)