‘കുടുംബത്തെ സഹായിക്കണം, ഭാവി സുരക്ഷിതമാക്കണം’, ബിഗ് ടിക്കറ്റിന്റെ 46 കോടി ലഭിച്ച മലയാളി പറയുന്നു
ഒന്നല്ല, രണ്ടല്ല, 46 കോടി രൂപയാണ് യുഎഇയിൽ താമസമാക്കിയ മലയാളി യുവാവ് നേടിയിരിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും ഉയർന്ന തുകയാണ് ഈ മലയാളി നേടിയിരിക്കുന്നത്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ഷാർജയിൽ താമസിക്കുന്ന പ്രിൻസ് രണ്ട് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഫെസിലിറ്റിസ് എഞ്ചിനീയറായ പ്രിൻസ് കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ തൻ്റെ കുടുംബത്തെ പിന്തുണയ്ക്കാനും മക്കളുടെ ഭാവിയ്ക്കും പ്രിയപ്പെട്ടവർക്കായി കൂടുതൽ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും സമ്മാനത്തിന്റെ ഒരു പങ്ക് വഹിക്കുമെന്ന് പ്രിൻസ് പറയുന്നു. സമ്മാനത്തുക തൻ്റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്നും പ്രിൻസ് പറയുന്നു. ഒക്‌ടോബർ 4-നാണ് ‘197281’ എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിൻസ് വാങ്ങിയത്. ഗ്രാൻഡ് ക്യാഷ് പ്രൈസിന് പുറമേ, ബിഗ് ടിക്കറ്റിന്റെ 355,000 ദിർഹം വിലമതിക്കുന്ന റേഞ്ച് റോവർ വെലാറും നൽകി. 015355 നമ്പർ ടിക്കറ്റ് കൈവശമുള്ള യുഎഇ സ്വദേശി നാസർ അൽസുവൈദിയ്ക്കാണ് ആഡംബര വാഹനം ലഭിച്ചത്. തന്റെ വിജയത്തെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടത്. കേട്ടപ്പാടെ വിശ്വസിക്കാനായില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്ന് ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്, പ്രിൻസ് ലോലശ്ശേരി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)