വിപണി കീഴടക്കി മലീഹ പാൽ; യുഎഇയിലെ ഈ എമിറേറ്റ്സിലേക്ക് 1300 പശുക്കൾ കൂടിയെത്തി
മലീഹയിൽ ഉൽപാദനമാരംഭിച്ച മലീഹ പാൽ വിപണി കീഴടക്കിയതോടെ ഫാമിലേക്ക് കൂടുതൽ പശുക്കളെ കൂടി ഇറക്കുമതി ചെയ്തു. കഴിഞ്ഞ
ആഗസ്റ്റിൽ ആണ് ഉൽപാദനം തുടങ്ങിയത്. 1300 പശുക്കളെ ശനിയാഴ്ച വൈകീട്ടോടെയാണ് ഡെൻമാർക്കിൽനിന്ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.ണ്ടാമത്തെ ബാച്ച് കൂടി എത്തിയതോടെ ആകെ പശുക്കളുടെ എണ്ണം 2,500 ആയി ഉയർന്നു.2025ൻറെ അവസാനത്തോടെ ഫാമിലെ പശുക്കളുടെ എണ്ണം 8,000 ആയി ഉയർത്താനും പദ്ധതിയുണ്ട്. ഗുണനിലവാരമുള്ള പാൽ ഉൽപാദനം ഉറപ്പാക്കാനായി എല്ലാ പശുക്കൾക്കും ജൈവ തീറ്റയാണ് നൽകിവരുന്നത്.മലീഹ പാടത്തെ ഗോതമ്പ് കൃഷിയിൽനിന്നാണ് ജൈവ തീറ്റ കണ്ടെത്തുന്നതും. അടുത്ത വർഷത്തിൻറെ തുടക്കത്തിൽ ഫാമിലേക്ക് 1,500 പുതിയ പശുക്കളെ കൂടി എത്തിക്കും. മലീഹ ഗോതമ്പ് പാടത്തോടനുബന്ധിച്ച് തുടങ്ങിയ മലീഹ പാലും പാലുൽപന്നങ്ങളും വിപണി കീഴടക്കുകയാണ്. നിലവിൽ ഏകദേശം 4,000 ലിറ്റർ പാലാണ് പ്രതിദിനം ചെലവാകുന്നത്. 2025നുമുമ്പ് തൈര് അടക്കമുള്ള പാൽ ഉൽപന്നങ്ങളുടെ ഉൽപാദനം വിപുലീകരിക്കുകയാണ് ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)