കിട്ടാക്കനിയായി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് കുത്തനെ വർധിപ്പിച്ചു
ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും. 30 ശതമാനം കൂടി വർധിപ്പിച്ചതോടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയിലിന്റെ ഐപിഒ. 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യമുണ്ട്. ഇന്നാണ് (നവംബർ 5) സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി. ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ഈ മാസം 14നാണ് ലിസ്റ്റിങ്. ലുലു ഐപിഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയും നിക്ഷേപക പങ്കാളിത്വവും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ലുലുവിന്റെ റീട്ടെയ്ൽ ശ്രംഖലയിൽ ഭാഗമാകാനും കൂടുതൽ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലുലുവെന്നും അദ്ദേഹം പറഞ്ഞു. ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കി വർധിപ്പിച്ചതോടെ കൂടുതൽ നിക്ഷേപകർക്ക് പങ്കാളിത്വം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)